ഇവിടങ്ങളില്‍

Monday, May 21, 2012



iyma-{]-km-Zn-sâbpw emÂtPm-kn-sâbpw
aÄ«n¹Ivkv ]co-£-W-§Ä



                                                              apl-½Zv dm^n.F³. hn     
     iyma-{]-km-Znsâ aÄ«n-s¹Ivkv kn\na F¶ {]Jym-]-\-t¯m-sS-bm-Wv. AcnsI (So Close) ]pd-¯n-d-§n-bXv. Xm\pw AXn-\pÅ Hcp {iaw  \S¯n Ft¶ kwhn-[m-b-I\v Ah-Im-i-s¸-Sm-\m-hp-¶pÅp F¶mWv  kn\na I­n-d-§nb t{]£-I³ A\p-`-hn-¨-Xv.  kp\n KwtKm-]-[ym-b-bpsS at\m-l-c-amb Hcp IY-bmWv iyma-{]-kmZv kn\n-a-bm-¡m³ {ian-¨-Xv. a\p-jy-a-\-Ênsâ B´-cn-I-tem-I-¯nse hyh-lm-c-§Ä kq£va-ambn ]n´p-SÀ¶ kwhn-[-b-I-\mWv iyma-{]-kmZv. Aán-km£n apX Htc- I-S hscbpÅ At±-l-¯nsâ Bhn-jvIm-c-§Ä \à kn\na kz]v\w I­p \S-¶n-cp¶ Bkzm-Z-IÀ¡v henb Bizm-k-amWv \ÂIn-bn-cp-¶-Xv. kmln-Xy-kr-ãn-I-fn \n¶pw kn\n-am-inev]w sN¯n-an-\p-¡m-\pÅ {ia-§-fm-bn-cp¶p Ah.
     i´-\p, Iev]-\, A\p-cm[ F¶o aq¶p IYm-]m-{X-§-fn-eq-sS-bmWv Acn-sI-bpsS t¹m«v aqt¶m«p \o§p-¶-Xv. kn\n-a-bnse BZy-]m-X-bn {]W-bs¯ \nÀÆ-ln-¡m-\pÅ XmXzn-I-amb {ia-§-fp-­v. A\p-cm-[-bpsS \ã-{]-W-bs¯ AhÄ HmÀ¡p-¶-Xn-§s\bm-Wv. "Fs¶ AbmÄ kvt\ln-¨n-cp-¶nà F¶p Xs¶ Rm³ hniz-kn-¡p-¶p. kvt\lw F´m-WXv ? ico-c-¯nsâ BIÀjWw am{X-a-söpw Ct¸mÄ Rm³ Xncn-¨-dn-bp-¶p. im´-\hnt\mSpÅ {]W-b-s¯-¡p-dn¨v Iev]\tbmSv A\p-cm[ kvt\ln-¡pt¼m \n\-s¡-´m tXm¶p-¶-sX¶v  tNm-Zn-¡p-t¼mÄ AhÄ ]d-bp-¶-Xn-§-s\-bmWv AXn\p kvt\ln-¡-s¶ thWw... im´-\qsâ Imcyw.... Abmsf t]mse Abm-sfs¶ D­mhq ?  shbnÂt]m-se, ag-t]m-se, aªp-t]m-se, Hcp ]qhn-cnbpw t]mse  kvt\l-¯nsâ Xo{hX A\p-`-hn-¨-dnª Iev]\ Hcp kp{]-`m-X-¯n {]tXy-In¨p Imc-W-sa-¶p-an-ÃmsX im´-\p-hns\ hn«v hnUvVn-sb¶p tXm¶n-¡p¶ IYm-]m-{X-¯nsâ IqsS Pohn-¡m³ Xocp-am-\n-¡p-¶n-S¯v kn\na Ah-km-\n-¡p-¶p. bYmÀ°-¯n Gähpw AcnsIbmbn \nÂt¡-­n-bn-cp-¶Xv X§-fmbncp¶p-sh¶v i´-\phpw A\p-cm-[bpw Xncn-¨-dn-bp-¶p­v. i´-\p\pw Iev]-\bpw X§-fpsS {]W--b-Im-e-¯n\p km£n-bm-hm³ A\p-cm-[sb £Wn-¡p-t¼mÄ AhÄ ]d-ªn-cp-¶-Xv. ‘Two is Company, Three is Crowd...F¶m-Wv. {]Wbw c­pt]cp-sSXv am{X-am-sW¶v AhÄ¡v \à \nÝ-b-ap-­m-bn-cp¶p BZy-ta. {]Wbw aqew amdn-t¸m-hp-¶Xv c­p-t]-cpsS am{Xw temI-am-sW¶pw.
     kn\n-a-bpsS c­mw ]IpXn kwhn-[m-b-Isâ A{i-²-bpw, A\-h-[m-\-Xbpw sIm­v \ndªXm-Wv. {_mÒ-Wy-amWv i´-\p-hns\ Iev]\ hn«p t]mhm-\pÅ GI kqN-I-ambn kn\n-a-bn sIm­p-h-cp-¶-Xv. AXm-hs« t{]£-I-s\ t_m[y-s¸-Sp-¯m³ kwhn-[-b-I\v km[n-¨n-«p-anÃ. C¶-skâv Ah-X-cn-¸n-¡p¶ IYm-]m-{X-¯nsâ s]m§v hÀ¯-am-\-§Ä t]mse Hcp ]mSv Atcm-N-I-amb ImgvN-IÄ sIm­v kn\n-a-Ip¯n \nd-¨Xpw, Htc IS t]mse \¶mbn tlmw hÀ¡v sNbvXv, sI.-BÀ aoc -t]m-se-bpÅh-cpsS {Intb-äohv kt¸mÀ«vsIm­v D­m-¡nb Po\n-bÊv kn\n-abpw iyma-{]-km-Zn\v ChnsS _m[y-X-bm-Ip-¶p.
     DbÀ¶p-h-cp¶ asämcp tNmZyw aÄ«n--¹Ivkv kn\n-a-bpsS hàm-¡-fm-hm³ FÃm-hcpw {ian-¡-tWm F¶p-Å-Xm-Wv. apJy-[mcm I¨-hS kn\n-a-IÄ sIm-Sn-Ip-¯n- hm-Wn-cp¶ Ime¯v Xtâ-Xmb kam-´c coXn ]co-£-n¨-bm-fmWv iyma-{]-km-Zv. A§n-s\-bpÅ HcmÄ ]pXnb ]co-£-W-§Ä kn\n-a-bn \S¯p-I-bmWv th­-Xv. cmtPjv ]nÅ, BjnJv A_p, kaoÀXm-lnÀ XpS§n ]pXp-\nc kwhn-[m-b-I-cpsS coXn ssI¸n-Sn-bn-sem-Xp-§pI iyma-{]-kmZnsâ ka-Im-en-I-\mbn apJy-[mcm kn\n-a-IÄ sNbvXp-sIm-­n-cp¶ emÂtPm-kns\ t]mse-bp-Å-hÀ¡mWv F¶p Øm]n-¡p¶ \ne-bv¡mWv Ub-a­v s\Ivfbvkv Hcp hnP-b-am-hp-¶-Xv. Xmcw "Rm³' F¶p ]dªv Ct¸m-gpw hnf-bm-Sp-t¼m-gmWv [Ah\v th­Xv Rm³ If-¯n-en-d-§-Ww F¶-XmWv ssh ?  ssh an ? [{Kmâv amÌÀ F¶  kn\n-a-bpsS tdUntbm amwtKm ]ckyw.]] CX-Ãm¯ km[m-cW a\p-jy³ \mbI ico-c-ambn Ub-a­v s\Ivfbvkv  F¶ kn\n-a-bn Ah-X-cn-¸n-¡p-s¸-Sp--¶-Xv. ZpÀ_-e-cpw, ]cm-Pn-Xcpw Øe-Ime _²-bp-àn-I-fn HXp-§m-¯-hcpw, apJy-[mcm Poh-\-am-\-Z-Þ-§ÄsIm­v Af-¡m³ km[n-¡m¯hcp-sam-s¡-bmb IYm-]m-{X-§Ä ae-bm-f-kn-\n-a-bn \n¶pw A{]-Xy-£-cm-bn«v Gsd-Im-e-ambn ]ß-cm-P-s\bpw temln-X-Zm-kn-s\bpw t]mse-bpÅ kwhn-[m-b-I-cpsS ac-W-t¯msS Ahcpw acn¨p KÌzÀkv, am\-dn-k-§Ä XpS-§n-b-h-bpsS Imcy-¯n Nm¸m-Ip-cn-iv, 22^osa-bnÂ, tIm«bw Fo kn\n-a-I-fpsS XpSÀ¨-bm-bmWv Ub-sa­v s\Ivsfbvknepw ^lZv ^mkn ImÌv sN¿-s¸-Sp--Xv. Cu kn\n-a-bn Xangvs]¬Ip«n-bmbn hcp IYm-]m{Xw tUmÎÀ Acp-Wn-t\mSv (^-l-Zv) ]d-bp-p...
     ""Bfp-IÄ s]mÅm-¨n¡v FXp¡m t]mhndpXv ' sXcn-bm-Xv..... "apSnbpw CutKmbpw If-b-Xp¡v Xm³' .... B\m.... D¦-fp¡v AXv c¬{Sq-an-ssÃ.. D¦Ä s]mÅm-¨n¡v FXp¡vv  t]mhtd³ ?''  CXp c­pw  LSn-¸n¨ \mb-I³amÀ \nd-ªmSn Xcn-Èm-¡nb \ne-amWv ^l-Zv^m-kn F¶ \mbI ico-c-¯nsâ Irjn-\n-ew.
     Zp_m-bn Pohn-¡p¶, km¼-¯nI A¨-S-¡-an-Ãm¯, Pohn-Xs¯ D]-t`m-K-h-Xv¡-c-W-bpàntbmsS t\m¡n-Im-Wp¶ Hcp tUm-Î-dpsS IYbmWv Ub-a­v s\Ivfbvkv ]d-bp-¶-Xv. Bk-àn-IfpsS ]qc-W-¯n\v Xpd-Êm-b CS-§Ä Hcp-¡-s¸« Hcn-S¯v Hcp bphmhv sNbvX-¡m-hp¶ Im-cy-§Ä tUm. AcpWpw (^-lZv ^mknÂ) sN¿p¶p. AbmÄ A\p-`-hn-¡p¶ I\¯ EW-_m-[y-Xbpw Abm-fpsS Pohn-X-¯n-te¡v IS-¶p-h-cp¶ aq¶v kv{Xo IYm-]m-{X-§-fpam-Wv kn\n-a-bpsS CXn-hr-¯s¯ apt¶m«v \bn-¡p-¶-Xv. Øe -Im-e- Po-h-\m-k-ànIfpsS {]tem-`-\-¯nÂs]«v kl-Po-h\w \S-¯nb c­v kv{XoIfpw {]W-b-]m-Xn-{h-Xy-¯nsâ Cc--I-fm-bmWv kv{Io³ sN¿-s¸-Sp-¶-Xv. aÄ«n ¹Ivkv kn\nam ]cn-k-c-¯p-\n¶pw Hgn-hm-¡-s¸« {Kma-`m-h-§sf DÄs¡m-Åp-¶p­v Cu Nn{Xw. a´n-¸m-dp-hm-sW-¦nepw Acp-Wn\v Ah-km-\-w A`-b-ambn Xocp-¶Xv ]me-¡m«v {Kma-¯nse Iem-a-Þew cmP-{io-bm-Wv. Ne-¨n-{X-¯nse \K-c-Nn-{Xo-I-cWw Cu ]pXpkn\naIfn BtKm-fm-\´c t¥m_Âsa-s{Sm-I-fmbn cq]-s¸« Pohn-X-]-cn-k-c-§-fmbmWv tcJ-s¸-Sp-¶-Xv. KXm-\p-K-Xn-I-amb coXn-bn IY-]-d-ªp-t]m-b-Xnsâ \yq\-X-IÄsIm­v CXn-hr¯w hen-¨p-\o-«ntbm F¶v Bkzm-Z-I\v tXm¶p-sa-¦nepw emÂtPmkv F¶ kwhn-[m-b-Isâ kmw{¼ZmbnI coXn-I-fn \n¶pÅ ]n³hm-§epw ]pXp-asb DÄs¡m-Åm-\pÅ {iahpw A`n-\-µ-\mÀl-am-Wv. sXm«v sXm«v sXm«v t\m¡s« F¶v XpS-§p¶ Xangv an{i-¯n Fgp-Xnb ]m«v (d-^o¡v Alva-Zv) at\mlc-am-Wv.
       Imcy-am{X {]k-à-amb `mj-W-§fpw, A\m-h-iy-_-l-f-§fpw P\-¡q-«hpw Hgn-hm-¡n-bn-«pÅ tjm«p-I-fpw kqNn-¸n-¡p-¶Xv hnjz I½yq-Wn-t¡-j³ F¶ \nc-bn-te-¡mWv kn\n-a-bnse s{^bn-ap-Isf \o«n-sh-bvt¡-­Xv F¶-Xp-Iq-Sn-bm-Wv.           

Wednesday, May 9, 2012

ലോകമമ്പാടുമുള്ള മലയാളികളോട് ഒരു അഭ്യര്‍ത്ഥന


മലയാളികളായ സ്ത്രീപുരുഷന്മാരെ,

കേരളം എന്ന മരണവീട്ടിലിരുന്നുകൊണ്ടാണ് ഇതെഴുതുന്നത്. രാഷ്ട്രീയകൊലപാതകങ്ങളുടെ നികൃഷ്ടമായ പുതിയ മാതൃകകള്‍ സൃഷ്ടിക്കപ്പെടുന്ന ഒരു നാട്ടിലാണ് ജീവിക്കുന്നതെന്ന ബോധം നമ്മളെ നടുക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നില്ലേ എന്ന ചോദ്യമാണ് ഞങ്ങള്‍ക്കു നിങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുവാനുള്ളത്. നമ്മുടെ രാഷ്ട്രീയസംസ്‌കാരത്തിന്റെയും വിവേകരാഹിത്യത്തിന്റെയും വികൃതമായ മുഖമാണ് നമ്മുടെ മുന്നിലുള്ളത്.കൊലപാതകത്തിന് അവസരമൊരുക്കുകയും നികൃഷ്ടമായ വാദപ്രതിവാദങ്ങളിലൂടെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും നികൃഷ്ടമനസ്‌കരായ നേതാക്കളും ഈ നാടിന് അപമാനവും ശാപവുമാണെന്ന് പ്രഖ്യാപിക്കുവാന്‍ നാം മടിക്കാമോ?

ഇരുണ്ട ഒരു ദശാസന്ധിയിലാണ് നാം എത്തിപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കിയേ പറ്റൂ. ജനാധിപത്യത്തിന്റെ ഉദാരതകളെ ചൂഷണം ചെയ്യുന്ന ശക്തികള്‍ തകര്‍ത്താടുകയാണ്. കൈയറപ്പില്ലാത്ത കൊലയാളികളും മാഫിയകളും നാടിനെ നിയന്ത്രിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഒരു ഭാഗത്ത് വര്‍ഗ്ഗീയഭ്രാന്തന്മാര്‍. മറ്റൊരു ഭാഗത്ത് കക്ഷിരാഷ്ട്രീയഭ്രാന്തന്മാര്‍. അറപ്പിക്കുന്ന വര്‍ഗ്ഗീയതയെക്കാള്‍ ഒട്ടും മാന്യതയുള്ള ഇനമല്ല അരുംകൊലരാഷ്ട്രീയം. പ്രാകൃതമായ ഏതോ മടയില്‍നിന്നും നമ്മുടെ കാലത്തിലേക്കു നുഴഞ്ഞുകയറിയ കൊടിയ ഹിംസ്രതയുടെ രൂപങ്ങളാണ് അവ രണ്ടും.

മനുഷ്യനെയും മനുഷ്യജീവനെയും വിലമതിക്കാത്ത പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തനമല്ല നടത്തുന്നത്. അരാഷ്ട്രീയമായ ബലാബലത്തിലാണ് അവ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ സത്യം ഈ നാട്ടിലെ ജനങ്ങള്‍ തിരിച്ചറിയണം. ഹിംസക്കു വടി കൊടുക്കുന്ന ദുഷിച്ച നേതൃത്വത്തെ തിരുത്തുവാനുള്ള ഇച്ഛാശക്തി ജനങ്ങള്‍ക്ക് ഉണ്ടായിവരണം. ഭരണാസക്തമായ നേതൃത്വത്തെ വെടിഞ്ഞ് മനുഷ്യരായി മാറാന്‍, മനുഷ്യത്വത്തെ വീണ്ടെടുക്കാന്‍ നമുക്കു കഴിയണം. അധികാരമല്ല, മനുഷ്യനാണ് വലുത് എന്നു സ്വന്തം പ്രസ്ഥാനത്തെ ബോധ്യപ്പെടുത്തുന്ന അണികളുടെ തിരുത്തല്‍ ശ്രമങ്ങളുണ്ടായേ പറ്റൂ. പ്രസ്ഥാനങ്ങള്‍ അവയുടെ മൗലികമായ മനുഷ്യസേവനപരമായ ദിശാബോധം വീണ്ടെടുക്കുന്ന അവസ്ഥ സംജാതമാക്കണം.

ഏതു മോഹനപ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും ശരി, ഏതു മാന്ത്രികമുദ്രാവാക്യത്തിന്റെ പേരിലായാലും ശരി,  കൊലയുടെയും അക്രമത്തിന്റെയും പാതയില്‍ ഞങ്ങള്‍ കൂട്ടിനില്ല എന്നു പ്രഖ്യാപിക്കാനുള്ള മാനവികമായ കരുത്ത് ആര്‍ജ്ജിക്കാതെ നമുക്കു മുന്നോട്ടുപോകാനാവില്ല. നന്മകളോട് പ്രതിബദ്ധരായ മനുഷ്യനായി സ്വയം രൂപാന്തരപ്പെടാതെ നമുക്കു രാഷ്ട്രീയമായോ ചിന്താപരമായോ ഭാവിയില്ല.

ഹിംസാത്മകപ്രത്യയശാസ്ത്രങ്ങളില്‍നിന്നു വിടുതിനേടാത്ത രാഷ്ട്രീയം ജനാധിപത്യത്തെക്കുറിച്ചു പ്രസംഗിക്കുന്നതില്‍ എന്തു കാര്യമാണുള്ളത്? പകയുടെയും ചതിയുടെയും അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും സ്വരമുള്ള നീചരാഷ്ട്രീയത്തെ വെടിയാതെ സംശുദ്ധവും സംസ്‌കാരപൂര്‍ണ്ണവുമായ രാഷ്ട്രീയവും ജനാധിപത്യപ്രക്രിയയും രൂപപ്പെടുത്താനാവില്ല. ജനാധിപത്യരാഷ്ട്രീയം പോരാട്ടമേയല്ല. അത് ആശയവിനിമയവും സംവാദവും നന്മ ചെയ്യാനുള്ള പ്രതിജ്ഞയുമാണ്. ഇതു ബോധ്യപ്പെടാത്തിടത്തോളം കാലം രാഷ്ട്രീയം വിഡ്ഢികളുടെ പോക്കിരിത്തവും പോരും ഭ്രാന്തും മാത്രമായി അധപ്പതിക്കുകയേയുള്ളൂ. ഇതിനെല്ലാം നിശ്ശബ്ദസാക്ഷികാളായി അരുനില്ക്കുകയാണ് നമ്മുടെ സാംസ്‌കാരികസമൂഹവും ചെയ്യുന്നതെന്നു നടുക്കത്തോടെ നാം കാണേണ്ടിവരുന്നു. തികച്ചും ഭയാനകമായ ഒരവസ്ഥയല്ലേ ഇത്?

സര്‍വ്വരാജ്യമലയാളികളേ, മനുഷ്യനെ വിലവെയ്ക്കാത്ത രാഷ്ട്രീയം അരാഷ്ട്രീയമാണെന്നു തിരിച്ചറിയാനും, അതിനു വാക്കാലും പ്രവൃത്തിയാലും കൂട്ടുനില്ക്കുകയില്ല എന്നു പ്രതിജ്ഞയെടുക്കാനും നമ്മള്‍ തയ്യാറായേ പറ്റൂ. അധമരാഷ്ട്രീയത്തെയും അധമരാഷ്ട്രീയപ്രസ്ഥാനങ്ങളെയും വിട്ടകന്ന് മാനുഷികമൂ്യലബോധത്തിലേക്കും സാമൂഹികബോധമുള്ള ചിന്തയിലേക്കും മാനവികമായ രാഷ്ട്രീയത്തിലേക്കും മാനവികസാഹോദര്യത്തിലേക്കും സ്വയം സ്വതന്ത്രമാകാന്‍ ഞങ്ങള്‍ ഞങ്ങളോടും നിങ്ങളോടും ആഹ്വാനം ചെയ്യുന്നു. ഒന്നാമതായും രണ്ടാമതായും മൂന്നാമതായും നാം മനുഷ്യരാണെന്നു ജീവിതംകൊണ്ടു തെളിയിക്കാന്‍ നമുക്കു കഴിയില്ലെങ്കില്‍ പിന്നെയെന്തിനു രാഷ്ട്രീയം? പിന്നെയെന്തിനു കല? പിന്നെയെന്തിനു സാഹിത്യം? പിന്നെയെന്തിനു കൃഷി? പിന്നെയെന്തിനു ശാസ്ത്രം? പിന്നെയെന്തിനു മതം? പിന്നെയെന്തിനു ചിന്ത?

ടി.പി.രാജീവന്‍
കല്പറ്റ നാരായണന്‍
കോളിയോട്ട് മാധവന്‍
മണിയൂര്‍ ബാലന്‍
ഡോ. ഖദീജാ മുംതാസ്
വി.ആര്‍.സുധീഷ്
ഏ.പ്രദീപ്കുമാര്‍
കെ.എന്‍. അജോയ്കുമാര്‍
കെ.സുജാത
സോമനാഥന്‍ പി.
സി.ജെ.ജോര്‍ജ്ജ്
വീരാന്‍കുട്ടി
മുഹമ്മദ് റാഫി എന്‍. വി.
പ്രദീപന്‍ പാമ്പിരികുന്ന്
അരവിന്ദന്‍ എം.
മനോജ് വി.എം.
ഗഫൂര്‍ കരുവണ്ണൂര്‍
സോമന്‍ കടലൂര്‍
ജയറാം ചെറുവറ്റ
സജീവന്‍ മൊകേരി

Saturday, April 21, 2012

22 ഫിമെയ്ൽ കോട്ടയം-മലയാളസിനിമയുടെ മാറിയ മുഖം.


മലയാളസിനിമയിൽ സ്ത്രീ അവളുടെ കർതൃത്വത്തെ സ്ഥാനപ്പെടുത്തുന്നത് പുതുഭാവുകത്വവുമായി പുറത്തിറങ്ങിയ സമീപകാല ചിത്രങ്ങളിലാണ്. സാൾട്ട് ഏന്റ് പെപ്പർ, ചാപ്പാക്കുരിശ്, ഋതു, തുടങ്ങിയ സിനിമകളിൽ രേഖപ്പെട്ട ഈ ഗ്ലോബൽ സാംസ്കാരികപരിസരസ്ത്രീ അവളുടെ നിറസാന്നിധ്യം കൊണ്ട് പെൺകർതൃത്വത്തെ തുറന്നു പ്രഖ്യാപിച്ചത് 22 ഫിമെയ്‍ൽ കോട്ടയം (ആഷിക് അബു) എന്ന സിനിമയിലാണ്. ടെസ(റീമ കല്ലിങ്ങൽ) മലയാളസിനിമ ഇത്രയും കാലം ഒളിച്ചുവെച്ച സ്ത്രീസാന്നിധ്യമാണ്. ‘ഞാൻ വെർജിൻ അല്ല, ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ബെന്നിയുമായി നടത്തിയ ഒരു മതിൽചാടലിൽ അത് അടിച്ചുപോയി’ എന്ന് കാമുകനോട് ‘ടു ബി ഓപ്പൺ’ ആയി അവൾ പറയുന്നു. പുരുഷൻ തന്റെ ഭോഗങ്ങളുടെയും ആസക്തികളുടെയും വീരകഥകൾ വിളമ്പുന്ന ധാരാളം സിനിമകൾ മലയാളത്തിൽ ഇതിനുമുമ്പുണ്ടായിട്ടുണ്ട്. എന്നാൽ ഇവയിലടക്കം സിനിമയിലെ ഭൂരിഭാഗം നായികമാരും പാതിവ്രത്യത്തിന്റെ, വെർജിനിറ്റിയുടെ ഉടമകളായ ഉത്തമപൌരകളാണ്. പുരുഷന്റെ അതിക്രമത്തിന് ഇരയാക്കപ്പെട്ട നായികമാരോ നായകസഹോദരിമാരോ ഒക്കെയായവരാകട്ടെ അതോടെ ജീവിതം തകർന്നവളും ഷോക്കേറ്റവരുമൊക്കെയായി സിനിമാവസാനംവരെ ദുഃഖപുത്രിമാരായി വിരാജിക്കും. പുരുഷബോധനിർമ്മിതമായ പാതിവ്രത്യത്താല്‍ നിർണ്ണയിക്കപ്പെട്ടവളുടെ വാർപ്പുമാതൃകകളായിരുന്നു അവ. പ്രണയം, ചതി, പ്രതികാരം തുടങ്ങിയ സാംമ്പ്രദായിക ഫോർമുലകളെ ആഖ്യാനമികവുകൊണ്ടും മാറിയ കാലത്തെയും ജീവിതത്തെയും എങ്ങിനെ സിനിമയിൽ ആവിഷ്കരിക്കണം എന്ന വെല്ലുവിളിയെ ഏറ്റെടുക്കുന്നതിലൂടെയും ഈ ചലച്ചിത്രം ഏറ്റവും കാലികമായ ഒന്നായി മാറുന്നുണ്ട്. വിദേശത്ത് ജോലിയും ജീവിതവും സ്വപ്നം കാണുന്ന ടെസ.കെ.അബ്രഹാമാണ് സിനിമയുടെ കേന്ദ്രഇതിവൃത്തത്തെ മുന്നോട്ടു നീക്കുന്നത്. ടെസയോട് പ്രണയം അഭിനയിച്ച് സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടി അവളെ ഉപയോഗപ്പെടുത്തുന്ന സിറിൽ സി.മാത്യുവായി ഫഹദ് ഫാസിൽ ചിത്രത്തിലുണ്ട്. ടെസയുടെ ജീവിതവും സ്വപ്നങ്ങളും തകർത്തു കളഞ്ഞ പ്രൊഫഷണൽ ഫ്രോഡിസത്തോട് അവൾ പ്രതികരിക്കുന്നത് ‘ആണത്തത്തിന്റെ’ വിച്ഛേദനത്തിലൂടെയാണ്. വിശുദ്ധമായ പ്രണയത്തെ ഇരയാക്കി ചൂണ്ടയിടുന്ന സിറിലിന്റെ വഞ്ചനയാണ് ടെസയെക്കൊണ്ട് ഇതു ചെയ്യിക്കുന്നത്. ഏറ്റവും പുതിയ കാലം തീവ്രമായ ഹൃദയവികാരങ്ങളെ പോലും ഉപഭോഗവൽക്കരിക്കുന്നതിനെതിരെയുള്ള, സ്ത്രീയുടെ ശക്തമായ താക്കീതുപോലെയാണ് പുരുഷലിംഗനിരാസത്തിലൂടെ സ്തീവാദം സിനിമയുടെ പശ്ചാത്തലമായി വർത്തിക്കുന്നത്.
നായികാമാനറിസങ്ങളെ പാടെ മാറ്റിമറിച്ച കാസ്റ്റിംഗാണ് ടെസയുടേത്. വിചിത്രമായ ഒരു കപടസദാചാരമുഖംമൂടി എടുത്തണിഞ്ഞ മലയാളിസമൂഹത്തെയും അതിന്റെ സാംസ്കാരിക ഉൽപന്നമായ പൊതുകാര്യബോധങ്ങളെയും ഈ ചലച്ചിത്രം പൊളിച്ചെഴുതുന്നുണ്ട്. പുതുകാലജീവിതത്തിന്റെ ആന്തരിക സങ്കീർണ്ണതകളും ഗ്ലോബൽ മനോഭാവങ്ങളും അനുഭവിച്ചു തീർക്കുന്ന മൂന്നാം തലമുറച്ചിത്രമായി ഇതിനെ നോക്കിക്കാണേണ്ടതുണ്ട്. മലയാളസിനാമാസങ്കല്പങ്ങൾ നായക-നായികാദ്വന്ദം നിർമ്മിച്ചത് ഇങ്ങിനെയാണ്: നായകന്റെ വീരകൃത്യം, പഞ്ചാരവർത്തമാനങ്ങൾ തുടങ്ങിയവയിൽ അഭിമിക്കുകയോ മയങ്ങിപ്പോവുകയോ ചെയ്യുന്ന ഒരു തരുണീമണി. അതുമല്ലെങ്കിൽ കുടുംബസ്ഥനായ നായകനു പിന്നിൽ അപ്രത്യക്ഷയാകുന്നവൾ നായകനും നായികയ്ക്കും കൃത്യമായ ചില ഇക്വേഷൻസ് മലയാളസിനിമ പുലർത്തിയിരുന്നു. ഉദാ:- നായകന്റെ പുറകെ ബുദ്ധി കുറഞ്ഞ രണ്ടു കോമാളി വേഷങ്ങൾ. (അടുത്തകാലത്തിറങ്ങിയ കോബ്ര എന്ന ചിത്രത്തിൽ ഈ വേഷം കൈകാര്യം ചെയ്തത് സലിം കുമാറും മണിയൻപിള്ള രാജുവുമാണ്.) 22 ഫിമെയ്ൽ കോട്ടയം എന്ന ചിത്രത്തിൽ നാകൻ/നായിക ദ്വന്ദം എന്ന സങ്കല്പനമില്ല എന്നു തെളിയിക്കാൻ പ്രയാസമില്ല. കടന്നുവരുന്ന മറ്റു കഥാപാത്രങ്ങൾക്കും നായകന്റെ അതേ വ്യക്തിപ്രഭാവമുള്ളതുകൊണ്ടുതന്നെ ഒരു വ്യക്തിയെയും അയാളുടെ കേന്ദ്രപരിവേഷത്തെയും ചുറ്റിപ്പറ്റിയല്ല സിനിമയുടെ ഇതിവൃത്തപരിചരണം. സ്റ്റണ്ട്, നൃത്തം, കോമാളിക്കളികൾ തുടങ്ങി കണ്ടുമടുത്ത പലതിനെയും ഈ സിനിമയിലെ ഫ്രെയിമുകൾ നിഷേധിക്കുന്നു. സംഭാഷണങ്ങൾ പോലും കാര്യമാത്രപ്രസക്തം. കടുത്ത സ്ത്രീപക്ഷരാഷ്ട്രീയം പുലർത്തുന്ന കഥാതന്തുവാണ് ഈ സിനിമ ചർച്ച ചെയ്തത്. കൊന്നു കളയേണ്ട ഒരു വ്യക്തിയെ ലിംഗച്ഛേദം നടത്തി ചിലതെല്ലാം അനുഭവിക്കാൻ വിടുന്ന പെൺധീരതയാണ് ഇതിലെ നായിക എന്നു പറയേണ്ടി വരും. ഒരുപാടു കാലമായി മാറ്റമില്ലാതെ വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന നായക ശരീരം ചേതിച്ചു കളയുക എന്ന ചെലാകര്‍മ്മതില്‍ സ്ഥാനപ്പെട്ട പുതു പെണ്‍ശരീരവും ബോധവും ഒക്കെ കൂടിയാണ് ടെസ്സ .കെ .എബ്രഹാം എന്ന സ്ത്രീ കഥാപാത്രത്തെ നിര്‍മ്മിച്ചത്‌ .
. വ്യത്യസ്തമായ, പുതുമയുള്ള കാഴ്ചകൾ വെള്ളിത്തിരയിൽ ഇല്ലാതായതുകൂടിയായിരുന്നു മലയാള
സിനിമാപ്രതിസന്ധികളിലൊന്ന്. ഗതാനുഗതികമായി കാലങ്ങളോളം തുടർന്ന സിനിമാപരിചരണരീതി പ്രേക്ഷകനെ പ്രതീക്ഷിക്കാനൊന്നുമില്ലാത്തവനാക്കി. ആഗോളീക 
രണംസാങ്കേതികതയിലും സാമ്പത്തികതയിലും മാത്രമല്ല സംഭവിച്ചത്. ഒരു സാംസ്കാരികവിവക്ഷ എന്ന നിലയിൽ ജീവിതാനുഭവങ്ങളിലും മനോഭാവങ്ങളിലും നവഭാവുകത്വമായിത്തന്നെ അതു കടന്നുവരുന്നുണ്ട്. വിശിഷ്യാ പുതുതലമുറയുടെ അനുഭവപരിസരങ്ങളെ അത് പുതുക്കിപ്പണിയുന്നു. സാഹിത്യം, ചിത്രകല, തുടങ്ങിയ സർഗ്ഗാവിഷ്കാരങ്ങളിൽ സ്വാഭാവികമായും ഈ ‘ഗ്ലോബൽ ഫേസ്’ സ്ഥാനപ്പെടേണ്ടതുതന്നെ. പ്രണയം, സൌഹൃദം, പ്രൊഫഷണൽ ഇടങ്ങൾ, സ്ത്രീജീവിതം, സഹജീവനം, നഗരാനുഭവങ്ങൾ തുടങ്ങിയ വസ്തുക്കൾക്ക് നേരത്തെ സൂചിപ്പിച്ച ഗ്ലോബൽഫേസ് ഒരുക്കിയ തുറസ്സുകളും സാധ്യതകളും അപകടങ്ങളുമൊക്കെ ഗൌരവപൂർവ്വം സിനിമയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട് അധികം നാളായില്ല. മുമ്പ് മലയാള സിനിമയിൽ പേര് കേൾപ്പിക്കാത്ത സംവിധായകരും എഴുത്തുകാരും പുതിയ നടന്മാരെയും നടികളെയും ഉപയോഗിച്ചാണ് സിനിമക്ക് ഇങ്ങനെ ഒരു ഗ്ലോബൽഫേസ് നി‍ർമ്മിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമകളുടെ കാഴ്ചക്കാരും ഭൂരിഭാഗം വരുന്ന പുതുതലമുറയാണ്. ചാപ്പാക്കുരിശ് (സമീർ താഹിർ), ട്രാഫിക് (രാജേഷ് പിള്ള) സാൾട്ട് ആന്റ് പെപ്പർ (ആഷിക് അബു) ഈ അടുത്ത കാലത്ത് (അരുൺകുമാർ‍ അരവിന്ദ്) തുടങ്ങിയവയാണ് ഈ പുതുനിരസിനിമകൾ. ഫഹദ് ഫാസിൽ, റീമ കല്ലിങ്ങൽ, ആസിഫലി തുടങ്ങിയ പുതുനടന്മാ‍ക്ക് സ്വാഭാവികമായിത്തന്നെ കടന്നുവരുന്ന ഗ്ലോബൽഫേസ് സമർത്ഥമായി ചൂഷണം ചെയ്തുകൊണ്ടാണ് നവസിനിമാവക്താക്കൾ ഇത് സാധിക്കുന്നത്. പ്രമേയപരമായി മാത്രമല്ല സൌന്ദര്യാത്മകവും സാങ്കേതികവുമൊക്കെയായ ഘടകങ്ങളിലും നവപരീക്ഷണങ്ങളാൽ ഇത്തരം സിനിമകൾ സ്ഥാനപ്പെടേണ്ടതുണ്ട്. താരസിനിമകളുടെ പത്തിലൊന്ന് ചെലവുപോലുമില്ലാതെ പുറത്തിറങ്ങുന്നു എന്ന കാര്യം കൂടി കാണാതിരുന്നു കൂടാ. താരനെഗളിപ്പുകളുടെ ബഹളങ്ങളും വൻ യൂണിറ്റുകളുമൊന്നുമില്ലാതെ നിർമ്മിക്കപ്പെടുന്ന ഇത്തരം സിനിമകളിലെ ഫ്രെയിമുകളും ഷോട്ടുകളുമെല്ലാം അനന്യമാംവിധം പുതുമയുള്ളതാണ്.

Saturday, December 10, 2011

ഒരു ഗോവൻ ഫെനി ജീവിതം അഥവാ 42-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം

ഗോവയിൽ വിഖ്യാതപ്പെട്ട സിനിമകളൊന്നും കാണാൻ സാധിച്ചില്ല. ചലച്ചിത്രോത്സവത്തിന്റെ ആദ്യനാളുകൾ കഴിഞ്ഞതിനുശേഷമാണ് എത്തിയത്. രണ്ടു ദിവസം മുമ്പെ കേരളത്തിലേക്കു തന്നെ തിരികെയെത്തുകയും ചെയ്യേണ്ടി വന്നു. എന്റെ കൂടെ ചേക്കേറിയ മൂന്നു സിനിമകളെ സംബന്ധിച്ച ആലോചനകളാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.മനുഷ്യന്റെ ആന്തരിക ലോകത്തെ സംഘർഷങ്ങൾ ഉൾച്ചേർന്ന റെഡ് സ്കൈ, ബോൺസായി, ഇറാൻ സിനിമയുടെ നീട്ടിവെക്കൽ സാധ്യമാക്കിയ ‘ഗോൾചെറാ’ എന്നിവയായിരുന്നു അവ.

(Redsky-2011/105mins/Greek, Bonsai-2011/95min/Spanish-Golchehreh-2011/108/min/Farsi) ലെയായുർഗ് , ക്വസ്റ്റ്യൻജിമ്നസ്, വാഹിദ് ഹുസ്സെൻ എന്നിവരാണ് യഥാക്രമം ഈ സിനിമകളുടെ സംവിധായകർ.

റെഡ്സ്കൈ രണ്ടു സുഹൃത്തുക്കൾക്കിടയിലുള്ള ആത്മബന്ധത്തിന്റെ ആവിഷ്കാരമാണ്. ഗ്രാമത്തിലേക്ക് ചേക്കേറി സൗഹൃദവും ജീവിതവും കരുപ്പിടിപ്പിക്കുന്ന വ്യത്യസ്ത മനോഭാവക്കാരായ രണ്ടു പേർ. അവരുടെ സൗഹൃദത്തിനിടയിലേക്ക് ഒരു ജർമ്മൻ പെൺകുട്ടി പ്രവേശിക്കുന്നതിനെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ. അത് ശാരീരികം മാത്രമല്ല, ആന്തരികവും മാനസികവും കൂടിയാണ്. അത് ഏറ്റവും സൗന്ദര്യാത്മകമായി പകർത്താൻ അപാരമായ ഇന്റലക്ച്വൽ കരവിരുതുള്ള സംവിധായകനെ സാധിക്കൂ. ഈ സിനിമയുടെ സംവിധായകനു നൽകണം അങ്ങനെയൊരു പട്ടമുണ്ടെങ്കിൽ. രണ്ടു പുരുഷന്മാർക്കിടയിൽ പെട്ടു പോകുന്ന പെൺകുട്ടി പ്രണയെന്താണെന്ന് നമ്മെ അനുഭവിപ്പിക്കുന്നു. അതിനു പകരം വെക്കാൻ, തുടർച്ചയാവാൻ വിവാഹമോ സെക്സോ ഒന്നും പര്യാപ്തമല്ലെന്ന് പറയാതെ പറയും ഈ സിനിമ. സിനിമയിലെ ‘മാർസ്’ സൂഹൃത്തിനോട് ചോദിക്കുന്നു. “ ഞാൻ നിനക്ക് അവളെ ഷെയർ ചെയ്യണമെന്നാണോ നിന്റെ ആവശ്യം?” പാശ്ചാത്യ – യൂറോപ്യൻ സംസ്കാരം ഷെയർ ചെയ്യുന്നവരുടേതാണെന്നാണല്ലോ നാം ഇപ്പോഴും കുട്ടികളോട് പറയാറുള്ളത്.

‘ബോൺസായ്’ സർഗ്ഗാത്മകതയെ സംബന്ധിച്ച വ്യാഖ്യാനങ്ങളാണ്. നായകൻ തന്റെ ഫിക് ഷൻ പുറത്തുവരാൻ വേണ്ടി അനുഭവിക്കുന്ന പേറ്റുനോവ് ഈ സിനിമയിലുണ്ട്. ഗേൾഫ്രണ്ടുമായുള്ള ലൈംഗികതയിലും, ആലോചനകളുടേയും ചിന്തകളുടേയും കൂർമ്മതയിലും തന്റെ സർഗ്ഗസൃഷ്ടിയെ പുറത്തുകൊണ്ടുവരാൻ സാധിക്കാതെ ഓർമ്മകളിലേക്ക്, അതിന്റെ ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങി സർഗ്ഗാത്മകതയുടെ ആവിഷ്കാരം പുറത്തുകൊണ്ടുവരാനുള്ള ശ്രമം. അല്ലെങ്കിലും പ്രണയവും ഗൃഹാതുരതയുമെല്ലാം നിർമ്മിക്കപ്പെടുന്നത് അനുഭവങ്ങൾക്കു ശേഷമാണല്ലോ. നമുക്കേറ്റവും പ്രിയപ്പെട്ട കാലത്തിലൂടെ സഞ്ചരിക്കുമ്പോൾ നാം തിരിച്ചറിയില്ല സഞ്ചരിക്കുന്നത് നക്ഷത്രങ്ങൾ നിറഞ്ഞ നീലാകാശത്തിനു കീഴെയുള്ള കടൽക്കരയിലൂടെയാണെന്ന്. അക്കാലം കഴിഞ്ഞ് കടൽക്കരയിലൂടെ എത്ര നടന്നാലും ആകാശം നമുക്ക് പഴയ നക്ഷത്രങ്ങളെ പ്രസവിക്കില്ല. ഓരോ പ്രണയകാലവും അങ്ങിനെയാണ്. അനുഭവങ്ങൾ പുന:സൃഷ്ടിക്കാനുള്ളതല്ല. അത് ഗൃഹാതുരമായൊടുങ്ങാനുള്ളതാണ്. ഒരു ചട്ടിയിലെ ബോൺസായി വൃക്ഷം പോലെയാണ് ജീവിതം എന്ന് പറയാതെ പറഞ്ഞ് അവസാനിപ്പിച്ച ഈ സിനിമ പൂർണമായത് എന്റെ ഹൃദയത്തിലാണ്.

വാഹിദ് ഹുസൈൻഎന്ന് അധികമാരും കേട്ടിട്ടില്ലാത്ത സംവിധായകന്റെ സിനിമ ഗോൽചെരെ സമകാലിക ഇറാൻസിനിമയുടെ നീട്ടിവെക്കലാണ്. ഇറാൻ ജനത പല അർത്ഥത്തിലും സാംസ്കാരിക നിയന്ത്രണ രേഖയ്ക്കകത്ത് കഴിയാൻ വിധിക്കപ്പെട്ടവരാണ്. അവരും സിനിമയെടുത്തോ? എന്നതായിരുന്നു ആദ്യകാല ഇറാൻ സിനിമകളോടുള്ള നമ്മുടെ നമ്മുടെ കൗതുകനെങ്കിൽ പേർഷ്യൻ സമ്പന്നതയുടെ സൗന്ദര്യം നമ്മളുടെതിനെക്കാളുമൊക്കെ എത്രയോ ശ്രേഷ്ഠമാണെന്ന് പല അർത്ഥത്തിലും നമ്മെ അത്ഭുതപ്പെടുത്തിക്കളയാൻ പോരുന്നതാണ് ഈ ചിത്രം. തുറന്നുമാത്രമല്ല, മറച്ചുവെച്ചും നമുക്ക് കാര്യം പറയാം. ‘ഞാനൊരു കാര്യം പറയട്ടെ?’ എന്ന് ഇടയ്ക്കു പറഞ്ഞ് കാര്യം പറയാതെ, വാനക്കാരെ ദു:ഖത്തിലാഴ്ത്തി മരിച്ചു പോയ ബഷീറിന്റെ സുഹ്റയെ ഓർമ്മിപ്പിച്ചു ഇതിലെ നായകൻ അഷ്റഫ് ഖാൻ. സിനിയും സംഗീതവും സാഹിത്യവും പ്രണയിച്ച ഇതിലെ ഓരോ കഥാപാത്രവും നമ്മുടെ ഹൃദയവുമായാണ് സംവദിക്കുക. താലിബാൻ ഭരണകൂടം ടെലിവിഷനും സിനിയും സാഹിത്യവും നശിപ്പിക്കുന്നതും അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഗോൽചെറ ആവിഷ്കരിച്ചത്. സത്യജിത് റേയുടെ ചെസ്സ് മാസ്റ്ററടക്കമുള്ള ലോക ക്ലാസിക് സിനിമകൾ താലിബാൻ മനോഭാവത്തിൽനിന്ന് സംരക്ഷിക്കാൻ ‘വൻമതിൽ’ പണിയുന്ന അഷ്റഫ്ഖാനും സുഹൃത്തുക്കളും കാഴ്ചയുടെ ഹൃദയത്തെ തന്നെയല്ലേ ആവിഷ്കരിച്ചത്? ഏത് താലിബാനാണ് മനുഷ്യന്റെ ഹൃദയാവിഷ്കാരങ്ങൾ ബോംബിട്ട് തകർക്കാനാവുക? ബോംബ്സ്ഫോടനത്തിൽ കൊല്ലപ്പെട്ട 10 വയസ്സുകാരന്റെ ശവശരീരത്തിനു സമീപം നിന്ന് അഷ്റഫ്ഖാൻ കരയുന്നതിങ്ങനെ ‘ജീവിതത്തിൽ അഞ്ചു നിമിഷം പോലും ആസ്വദിക്കാതെയാണല്ലോ ദൈവമേ ഈ കുട്ടി മരിച്ചുപോയത്.’

ഹൃദയാവിഷ്കാരങ്ങൾ ബോംബിട്ടു തകർക്കുന്നത് ഏതു താലിബാനായാലും ഏതെങ്കിലും അമേരിക്ക വന്ന് അവരെ നിഗ്രഹിക്കട്ടെ എന്നാണ് ഇറാന്റെ ഹൃദയം വെമ്പുന്നതെന്ന് ഈ സിനിമ അവസാനിക്കുന്നു. ഇറാനിൽ സനിമക്ക് ഒരുപാട് നിയന്ത്രണങ്ങളുണ്ട്. ഔട്ട് ഡോർ ഷൂട്ട് അനുവദിക്കില്ല. സ്ത്രീകൾക്ക് കൃത്യമായ ഡ്രസ് കോഡ്, പുരുഷൻ സ്ത്രീയെ സ്പർശിക്കുന്നതിന് നിയന്ത്രണം. അങ്ങിനെയങ്ങിനെ. ചില അടച്ചു വെക്കലുകൾ കൊണ്ട് തുറസ്സുകളെ ആവിഷ്കരിക്കുന്ന മാന്ത്രിക വിദ്യയാണ് വാഹിദ് ഹുസൈൻ ഇവിടെ പ്രയോഗിച്ചത്. പ്രണയവും രാഷ്ട്രീയവും ബന്ധങ്ങളുമെല്ലാം ഇങ്ങിനെയും ആവിഷ്കരിക്കാമെന്നും അതിന് മാധുര്യമേറുമെന്നുമാണ് ഗോൾചെരെ നമ്മെ അനുഭവിപ്പിക്കുന്നത്.

ഗോവയിൽ ‘സ്നാനപ്പെട്ട്’ തിരിച്ചെത്തി ഇനി ഞാൻ വീട്ടിലേക്കില്ല എന്ന ഭാവത്തിൽ കോഴിക്കോട്ടെ അളകാപുരിയിൽ ചെലവഴിച്ച ഒരു ദിനത്തിനുകൂടി ഈ കുറിപ്പിൽ പ്രസക്തിയുണ്ട്. മലയാളസിനിമയെക്കുറിച്ചുള്ളതായിരുന്നു എന്റെ ആലോചനകൾ മുഴുവൻ. റെഡ് സ്കൈ എന്ന സിനിമയിൽ ഒരു രംഗമുണ്ട്. നായികയുമായുള്ള ആന്തര പ്രശനങ്ങൾക്കിടയിൽ തകർന്നപോവുന്ന സ്റ്റീലിയോസ് എന്ന കഥാപാത്രം തന്റെ വിളവ് വിൽക്കാൻ മാർക്കറ്റിൽ വന്നതാണെന്നൊക്കെ മറന്ന് അവിടെ കണ്ടുമുട്ടുന്ന കോർസോവ എന്ന ജർമ്മൻ പെൺകുട്ടിയുമായി തർക്കത്തിലേർപ്പെടുന്നു. എത്ര തവണ വിളിച്ചിട്ടും വില്പനയുടെ വിലപേശലുകളിലേക്കെത്താത്തതിനാൽ കിട്ടിയ പണത്തിന് വേലക്കാരൻ അതു വിൽക്കുന്നു. വേലക്കാരനാവശ്യമായ പണം സ്റ്റീലിയോസ് ഒരു കെട്ടെടുത്ത് നല്കുന്നു. മറ്റൊരിടത്ത് സംഘർഷത്തിൽ പെട്ട മാർസിനു നേരെ സുഹൃത്ത് സ്റ്റീലിയോസ് പണക്കെട്ട് വലിച്ചെറിയുന്നുണ്ട്. അത് റോഡിൽ നനഞ്ഞു കുതിർന്നങ്ങനെ പറന്നു കളിക്കുന്നു. മലയാളസിനിമ ഇങ്ങനെയുള്ള രംഗങ്ങൾ ആവിഷ്കരിക്കുക മുദ്രാവാക്യപ്രായമായ ഡയലോഗുകൾ കൊണ്ടാണ്. ‘ബന്ധങ്ങൾക്കു മുമ്പിൽ പണമൊന്നും അവർക്ക് പ്രശ്നമല്ലായിരുന്നു..’ എന്നൊക്കെ നെടുനീളൻ ഡയലോഗുകൾ താരത്തെക്കൊണ്ട് കൊട്ടിഘോഷിക്കും. ദൃശ്യങ്ങളുടെ ശക്തി പല മലയാള സംവിധായകരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരർത്ഥത്തിൽ വിനയനടക്കമുള്ള പല സംവിധായകരും ‘പണ്ഡിറ്റു’മാരാണ്. അത് ഒരു പണ്ഡിറ്റ് തുറന്നുകാട്ടി എന്നതു മാത്രമാണ് പണ്ഡിറ്റിന്റെ പ്രസക്തി.

ഇന്ന് ബ്യൂട്ടിഫുൾ എന്ന സിനിമ കാണും. അനൂപ് മേനോൻ എന്ന സ്ക്രിപ്റ്റ് റൈറ്ററിൽ എനിക്കു പ്രതീക്ഷയുണ്ട്. മലായള സിനിമയിലെ ഇന്റലക്ചലാണയാൾ. ‘ബ്യൂട്ടിഫുൾ’ അടുത്ത ബ്ലോഗിൽ വിലയിരുത്തപ്പെടും, തിരുവനന്തപുരം IFFK കഴിഞ്ഞ്.

ഡോക്ടർ എൻ. വി. മുഹമ്മദ് റാഫി

നെല്ലട്ടാം വീട്ടിൽ

നടുവണ്ണൂർ - 673614

ഫോൺ - 9447275854

Thursday, December 8, 2011

Wednesday, December 22, 2010

തിരുവനന്തപുരത്തെ ചലച്ചിത്രോത്സവനാളുകള്‍ അഥവാ ഒരു ശരാശരി മലയാളിയുടെ ലൈംഗിക (ദാരിദ്ര്യ ) ജീവിതം



ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട ഓര്‍മ്മകളും അനുബന്ധ ചിന്തകളുമാണ് ഈ കുറിപ്പിനാധാരം. അരാജക വാദികളുടെ മണ്ഡലകാലവും പ്രണയങ്ങളുടേയും, സൗഹൃദങ്ങളുടേയും കൂട്ടായ്മകളുടേയും ലൈംഗികതയുടേയും സുരപാനത്തിന്റേയും കുടിയേറ്റ കാലവുമാണ് ഡിസംബറിലെ തണുപ്പുകാലം. ഇത്തവണ രണ്ട് സിനിമകള്‍ക്കാണ് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ഇടിച്ചു തള്ളിയത്. വൈന്‍ ‍, ജസ്റ്റ് ബിറ്റ്‌വീന്‍ അസ് എന്നിവയാണവ. രണ്ട് സിനിമകളിലും ലൈംഗികത കേന്ദ്ര കഥാപാത്രമായി വരുന്നു. തൂവാനത്തുമ്പികളില്‍ മഴ കഥാപാത്രമാവുന്നതുപോലെ ഈ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്കുമേല്‍ ഉപരിസുരതം നടത്തുന്നതെന്താണ്?

തിരുവനന്തപുരത്തെ ഏതോ സര്‍ക്കാര്‍ ഓഫീസില്‍നിന്നും അര ലീവെടുത്ത് 'ഇതില്‍ വല്ലതും കാണുമോ സാറേ' എന്നന്വേഷിച്ച സുഹൃത്ത് പരിചയത്തിനൊടുവില്‍ ചോദിച്ചത്- 'നിങ്ങള്‍ കോഴിക്കോട്ടുനിന്നും എന്തുകാര്യം നടത്താന്‍ വന്നപ്പഴാ സിനിമക്കുകയറിയത്' എന്നാണ് ഇവിടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരാഴ്ചക്കാലം ഇക്കാര്യത്തിനു മാത്രമായി കൂടാറുണ്ടെന്നും ഒരു വര്‍ഷം സ്വരൂപിച്ച പണവുമായി ഇങ്ങോട്ട് ശബരിമലക്ക് എത്തുന്നതുപോലെ മലബാറില്‍നിന്നും ആയിരക്കണക്കിന് ആളുകള്‍ മലകയറാറുണ്ടെന്നും പറഞ്ഞപ്പോള്‍ മൂക്കത്തു വിരല്‍വച്ച സുഹൃത്തിനോട് പറഞ്ഞു. 'പേരാമ്പ്രയിലെ മൂത്രപ്പുരക്കു പോലും ഇപ്പോഴും എഴുപതുകളിലെ ബുദ്ധിജീവികളുടെ മൂത്രമണമുണ്ടെന്ന്'.

എന്തുകൊണ്ടാണ് മലയാളി പെണ്‍ സൗഹൃദങ്ങള്‍ , പ്രണയം, സെക്‌സ്, മദ്യം തുടങ്ങിയ കാര്യങ്ങളില്‍ ഇത്ര ദരിദ്രമായ ഭാവുകത്വമുള്ളവരായിപ്പോയത് എന്നത് സാംസ്‌കാരിക പഠന വിദഗ്ധര്‍ തലപുകഞ്ഞാലോചിക്കേണ്ട ഒരു വിഷയമാണ്. പല കാര്യങ്ങളിലും അടഞ്ഞതും ഇടുങ്ങിയതുമായ ഒരു സമൂഹമാണ് കേരളം. അവരുടെ തുറസ്സുകളെ സംബന്ധിച്ച ഉട്ടോപ്യയിലേക്കാണ് സത്യത്തില്‍ മഞ്ഞുകാലത്തെ ഈ കുടിയേറല്‍ . ആണ്‍ - പെണ്‍ ബന്ധങ്ങളെ നിര്‍വ്വചനക്കല്ലറയില്‍ ഒതുക്കാതെ ഉറക്കം വരാത്ത ഞരമ്പു രോഗികളുടെ ഒരു വലിയ വിഭാഗം ഇന്നും പൊതു സമൂഹത്തിലുണ്ട്. ഒരു ലിബറല്‍ കമ്യുണിറ്റിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ മാത്രമേ മലയാളിക്ക് സാധ്യമാവൂ. കാരണം നമുക്ക് ഒരുപാട് മതങ്ങളുണ്ട്. ഹിന്ദു മതം, ക്രിസ്തു മതം, ഇസ്ലാം മതം, കമ്യുണിസ്റ്റ് മതം എന്നിത്യാദി. ഈ കാവലാളുകളുടെ ഞെരിക്കലില്‍ സര്‍ഗ്ഗാത്മകമല്ലാതായിപ്പോയവരാണ് നമ്മള്‍ . ഒരാണും പെണ്ണും ഒരു കാറില്‍ തനിച്ച് യാത്ര ചെയ്താല്‍ , ഒരു മുറിയിലേക്ക് കയറിപ്പോയാല്‍ പിന്തുടര്‍ന്ന് ഒറ്റുകൊടുക്കാന്‍ തോന്നുന്ന ഒരുതരം ഞരമ്പുരോഗം മലയാളിക്ക് കലശലാണ്. ഒരു പെണ്ണ് കാറിലുണ്ടെന്ന് നിയമസഭയില്‍ പ്രശ്‌നമുന്നയിച്ച വിപ്ലവകാരികളെ ഓര്‍ത്ത് നാം അഭിമാനം കൊള്ളുക. പുരുഷനും, സ്ത്രീയും തമ്മില്‍ ആകെ ഒരു ബന്ധമുള്ളതായേ മലയാളിക്കറിയൂ. അത് കാമമാണ്. അതുപോലും പരസ്പരം അംഗീകരിച്ചുള്ള, താല്‍പ്പര്യപ്പെട്ടുള്ള സര്‍ഗ്ഗാത്മകമായ ഒന്നല്ല. ലോകത്തിലെ ഏറ്റവും ലൈംഗികദാരിദ്യമുള്ള ആണുങ്ങള്‍ ജീവിക്കുന്ന സ്ഥലം കേരളമായിരിക്കും. ഈ ദാരിദ്ര്യമാണ് ബസ്സിന്റെ മുന്‍ഭാഗത്തും, മറ്റ് തിരക്കുള്ള ഇടങ്ങളിലും മലയാളി കരഞ്ഞുതീര്‍ക്കുന്നത്.

സ്ത്രീയെയും പുരുഷനേയും സംബന്ധിച്ച വികലമായ ധാരണകള്‍ ചെറുപ്പത്തിലേ രൂപപ്പെടുത്തുന്നത് നമ്മുടെ വികലമായ വിദ്യാഭ്യാസ സമ്പ്രദായമാണ്. സ്ത്രീക്കും പുരുഷനും, പുരുഷനും പുരുഷനുമെന്നപോലുള്ള സൗഹൃദങ്ങളും കൂട്ടായ്മകളും സാധ്യമാവുമെന്ന ബോധം രൂപപ്പെടേണ്ടത് ചെറിയകാലത്തെ ക്ലാസ്സുകളില്‍ നിന്നാണ്. ഒരുമിച്ച് ഒരു ബെഞ്ചില്‍ ഇരുത്തി ഇത് സ്വാഭാവികമായി ബോധ്യപ്പെടുത്തുന്നതിനു പകരം വന്‍മതിലുകള്‍ പണിത് ആണിനേയും പെണ്ണിനേയും അപ്പുറത്തും ഇപ്പുറത്തും ഇരുത്തുന്നവരാണ് നമ്മുടെ വിദ്യാഭ്യസ വിവക്ഷകരും സഞ്ചി ജീവികളും. കോഴിക്കോട്ടെ പ്ലസ് ടു വിദ്യാലയങ്ങളെ ഒന്നെടുത്തു നോക്കൂ. മോഡല്‍ ബോയ്‌സ്, സെന്റ് ജോസഫ് ബോയ്‌സ്, അച്യുതന്‍ ബോയ്‌സ്, എം.എം. ബോയ്‌സ്, മര്‍ക്കസ് ബോയ്‌സ്, കാലിക്കറ്റ് ഗേള്‍സ്, ബി.ഇ.എം. ഗേള്‍സ്, നടക്കാവ് ഗേള്‍സ്, ഗണപത് ഗേള്‍സ്, മര്‍ക്കസ് ഗേള്‍സ്, എന്നിത്യാദിയാണവ. മരുന്നിനുപോലുമില്ല ഒരു മിശ്രരീതി. മറ്റു നഗരങ്ങളിലേയും സ്ഥിതി പരിശോധിച്ചാല്‍ മനസ്സിലാവും. ഈ വന്‍ മതിലുകള്‍ പൊളിഞ്ഞുവീഴുന്ന കാലത്തെ ഇവിടെ ആരോഗ്യകരമായ ആണ്‍പെണ്‍ സൗഹൃദങ്ങള്‍ രൂപപ്പെട്ടു തുടങ്ങു.

ചലച്ചിത്രോത്സവത്തില്‍ നിന്നാണ് തുടങ്ങിയത്. അവിടേക്കു തിരിച്ചുപോയി കുറിപ്പു നിര്‍ത്താം എന്നു തോന്നുന്നു. എന്തിനായിരിക്കണം ഈ മണ്ഡലകാലം ഞാന്‍ അനുഷ്ഠിക്കുന്നത്? ഒരുപാട് രാജ്യങ്ങളിലെ ജീവിതം തിരശ്ശീലയിലാണെങ്കിലും കാണാന്‍ അവിടുത്തെ പൊളിറ്റിക്‌സ്, സെക്‌സ്, പ്രണയം മനുഷ്യ ബന്ധങ്ങള്‍ ഇതൊക്കെ അറിയാന്‍ , അവിടങ്ങളിലെ ആണ്‍ - പെണ്‍ ബന്ധങ്ങളില്‍ അസൂയ ഉള്ളവനാവാന്‍ ? രാത്രി ഏറെ വൈകുംവരെ ചര്‍ച്ചകള്‍ നടത്താന്‍ ,ഒന്നു സൈ്വരമായും സര്‍ഗ്ഗാത്മകമായും സുരപാനം നടത്താന്‍ ? അറിയില്ല. ഒന്നു പറയാം എന്റെ ആന്തരിക ജീവിതത്തിന്റെ, ആത്മീയ യാത്രയുടെ സര്‍ഗ്ഗാത്മകതയാണ് ഈ മണ്ഡലകാലം.