മലയാളസിനിമയിൽ സ്ത്രീ അവളുടെ കർതൃത്വത്തെ സ്ഥാനപ്പെടുത്തുന്നത് പുതുഭാവുകത്വവുമായി പുറത്തിറങ്ങിയ സമീപകാല ചിത്രങ്ങളിലാണ്. സാൾട്ട് ഏന്റ് പെപ്പർ, ചാപ്പാക്കുരിശ്, ഋതു, തുടങ്ങിയ സിനിമകളിൽ രേഖപ്പെട്ട ഈ ഗ്ലോബൽ സാംസ്കാരികപരിസരസ്ത്രീ അവളുടെ നിറസാന്നിധ്യം കൊണ്ട് പെൺകർതൃത്വത്തെ തുറന്നു പ്രഖ്യാപിച്ചത് 22 ഫിമെയ്ൽ കോട്ടയം (ആഷിക് അബു) എന്ന സിനിമയിലാണ്. ടെസ(റീമ കല്ലിങ്ങൽ) മലയാളസിനിമ ഇത്രയും കാലം ഒളിച്ചുവെച്ച സ്ത്രീസാന്നിധ്യമാണ്. ‘ഞാൻ വെർജിൻ അല്ല, ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ബെന്നിയുമായി നടത്തിയ ഒരു മതിൽചാടലിൽ അത് അടിച്ചുപോയി’ എന്ന് കാമുകനോട് ‘ടു ബി ഓപ്പൺ’ ആയി അവൾ പറയുന്നു. പുരുഷൻ തന്റെ ഭോഗങ്ങളുടെയും ആസക്തികളുടെയും വീരകഥകൾ വിളമ്പുന്ന ധാരാളം സിനിമകൾ മലയാളത്തിൽ ഇതിനുമുമ്പുണ്ടായിട്ടുണ്ട്. എന്നാൽ ഇവയിലടക്കം സിനിമയിലെ ഭൂരിഭാഗം നായികമാരും പാതിവ്രത്യത്തിന്റെ, വെർജിനിറ്റിയുടെ ഉടമകളായ ഉത്തമപൌരകളാണ്. പുരുഷന്റെ അതിക്രമത്തിന് ഇരയാക്കപ്പെട്ട നായികമാരോ നായകസഹോദരിമാരോ ഒക്കെയായവരാകട്ടെ അതോടെ ജീവിതം തകർന്നവളും ഷോക്കേറ്റവരുമൊക്കെയായി സിനിമാവസാനംവരെ ദുഃഖപുത്രിമാരായി വിരാജിക്കും. പുരുഷബോധനിർമ്മിതമായ പാതിവ്രത്യത്താല്‍ നിർണ്ണയിക്കപ്പെട്ടവളുടെ വാർപ്പുമാതൃകകളായിരുന്നു അവ. പ്രണയം, ചതി, പ്രതികാരം തുടങ്ങിയ സാംമ്പ്രദായിക ഫോർമുലകളെ ആഖ്യാനമികവുകൊണ്ടും മാറിയ കാലത്തെയും ജീവിതത്തെയും എങ്ങിനെ സിനിമയിൽ ആവിഷ്കരിക്കണം എന്ന വെല്ലുവിളിയെ ഏറ്റെടുക്കുന്നതിലൂടെയും ഈ ചലച്ചിത്രം ഏറ്റവും കാലികമായ ഒന്നായി മാറുന്നുണ്ട്. വിദേശത്ത് ജോലിയും ജീവിതവും സ്വപ്നം കാണുന്ന ടെസ.കെ.അബ്രഹാമാണ് സിനിമയുടെ കേന്ദ്രഇതിവൃത്തത്തെ മുന്നോട്ടു നീക്കുന്നത്. ടെസയോട് പ്രണയം അഭിനയിച്ച് സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടി അവളെ ഉപയോഗപ്പെടുത്തുന്ന സിറിൽ സി.മാത്യുവായി ഫഹദ് ഫാസിൽ ചിത്രത്തിലുണ്ട്. ടെസയുടെ ജീവിതവും സ്വപ്നങ്ങളും തകർത്തു കളഞ്ഞ പ്രൊഫഷണൽ ഫ്രോഡിസത്തോട് അവൾ പ്രതികരിക്കുന്നത് ‘ആണത്തത്തിന്റെ’ വിച്ഛേദനത്തിലൂടെയാണ്. വിശുദ്ധമായ പ്രണയത്തെ ഇരയാക്കി ചൂണ്ടയിടുന്ന സിറിലിന്റെ വഞ്ചനയാണ് ടെസയെക്കൊണ്ട് ഇതു ചെയ്യിക്കുന്നത്. ഏറ്റവും പുതിയ കാലം തീവ്രമായ ഹൃദയവികാരങ്ങളെ പോലും ഉപഭോഗവൽക്കരിക്കുന്നതിനെതിരെയുള്ള, സ്ത്രീയുടെ ശക്തമായ താക്കീതുപോലെയാണ് പുരുഷലിംഗനിരാസത്തിലൂടെ സ്തീവാദം സിനിമയുടെ പശ്ചാത്തലമായി വർത്തിക്കുന്നത്.
നായികാമാനറിസങ്ങളെ പാടെ മാറ്റിമറിച്ച കാസ്റ്റിംഗാണ് ടെസയുടേത്. വിചിത്രമായ ഒരു കപടസദാചാരമുഖംമൂടി എടുത്തണിഞ്ഞ മലയാളിസമൂഹത്തെയും അതിന്റെ സാംസ്കാരിക ഉൽപന്നമായ പൊതുകാര്യബോധങ്ങളെയും ഈ ചലച്ചിത്രം പൊളിച്ചെഴുതുന്നുണ്ട്. പുതുകാലജീവിതത്തിന്റെ ആന്തരിക സങ്കീർണ്ണതകളും ഗ്ലോബൽ മനോഭാവങ്ങളും അനുഭവിച്ചു തീർക്കുന്ന മൂന്നാം തലമുറച്ചിത്രമായി ഇതിനെ നോക്കിക്കാണേണ്ടതുണ്ട്. മലയാളസിനാമാസങ്കല്പങ്ങൾ നായക-നായികാദ്വന്ദം നിർമ്മിച്ചത് ഇങ്ങിനെയാണ്: നായകന്റെ വീരകൃത്യം, പഞ്ചാരവർത്തമാനങ്ങൾ തുടങ്ങിയവയിൽ അഭിരമിക്കുകയോ മയങ്ങിപ്പോവുകയോ ചെയ്യുന്ന ഒരു തരുണീമണി. അതുമല്ലെങ്കിൽ കുടുംബസ്ഥനായ നായകനു പിന്നിൽ അപ്രത്യക്ഷയാകുന്നവൾ… നായകനും നായികയ്ക്കും കൃത്യമായ ചില ഇക്വേഷൻസ് മലയാളസിനിമ പുലർത്തിയിരുന്നു. ഉദാ:- നായകന്റെ പുറകെ ബുദ്ധി കുറഞ്ഞ രണ്ടു കോമാളി വേഷങ്ങൾ. (അടുത്തകാലത്തിറങ്ങിയ കോബ്ര എന്ന ചിത്രത്തിൽ ഈ വേഷം കൈകാര്യം ചെയ്തത് സലിം കുമാറും മണിയൻപിള്ള രാജുവുമാണ്.) 22 ഫിമെയ്ൽ കോട്ടയം എന്ന ചിത്രത്തിൽ നാകൻ/നായിക ദ്വന്ദം എന്ന സങ്കല്പനമില്ല എന്നു തെളിയിക്കാൻ പ്രയാസമില്ല. കടന്നുവരുന്ന മറ്റു കഥാപാത്രങ്ങൾക്കും നായകന്റെ അതേ വ്യക്തിപ്രഭാവമുള്ളതുകൊണ്ടുതന്നെ ഒരു വ്യക്തിയെയും അയാളുടെ കേന്ദ്രപരിവേഷത്തെയും ചുറ്റിപ്പറ്റിയല്ല സിനിമയുടെ ഇതിവൃത്തപരിചരണം. സ്റ്റണ്ട്, നൃത്തം, കോമാളിക്കളികൾ തുടങ്ങി കണ്ടുമടുത്ത പലതിനെയും ഈ സിനിമയിലെ ഫ്രെയിമുകൾ നിഷേധിക്കുന്നു. സംഭാഷണങ്ങൾ പോലും കാര്യമാത്രപ്രസക്തം. കടുത്ത സ്ത്രീപക്ഷരാഷ്ട്രീയം പുലർത്തുന്ന കഥാതന്തുവാണ് ഈ സിനിമ ചർച്ച ചെയ്തത്. കൊന്നു കളയേണ്ട ഒരു വ്യക്തിയെ ലിംഗച്ഛേദം നടത്തി ചിലതെല്ലാം അനുഭവിക്കാൻ വിടുന്ന പെൺധീരതയാണ് ഇതിലെ നായിക എന്നു പറയേണ്ടി വരും. ഒരുപാടു കാലമായി മാറ്റമില്ലാതെ വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന നായക ശരീരം
ചേതിച്ചു കളയുക എന്ന ചെലാകര്മ്മതില് സ്ഥാനപ്പെട്ട പുതു പെണ്‍ശരീരവും
ബോധവും ഒക്കെ കൂടിയാണ് ടെസ്സ .കെ .എബ്രഹാം എന്ന സ്ത്രീ കഥാപാത്രത്തെ
നിര്‍മ്മിച്ചത് .
. വ്യത്യസ്തമായ, പുതുമയുള്ള കാഴ്ചകൾ വെള്ളിത്തിരയിൽ ഇല്ലാതായതുകൂടിയായിരുന്നു മലയാള
സിനിമാപ്രതിസന്ധികളിലൊന്ന്. ഗതാനുഗതികമായി കാലങ്ങളോളം തുടർന്ന സിനിമാപരിചരണരീതി പ്രേക്ഷകനെ പ്രതീക്ഷിക്കാനൊന്നുമില്ലാത്തവനാക്കി. ആഗോളീക
രണംസാങ്കേതികതയിലും സാമ്പത്തികതയിലും മാത്രമല്ല സംഭവിച്ചത്. ഒരു സാംസ്കാരികവിവക്ഷ എന്ന നിലയിൽ ജീവിതാനുഭവങ്ങളിലും മനോഭാവങ്ങളിലും നവഭാവുകത്വമായിത്തന്നെ അതു കടന്നുവരുന്നുണ്ട്. വിശിഷ്യാ പുതുതലമുറയുടെ അനുഭവപരിസരങ്ങളെ അത് പുതുക്കിപ്പണിയുന്നു. സാഹിത്യം, ചിത്രകല, തുടങ്ങിയ സർഗ്ഗാവിഷ്കാരങ്ങളിൽ സ്വാഭാവികമായും ഈ ‘ഗ്ലോബൽ ഫേസ്’ സ്ഥാനപ്പെടേണ്ടതുതന്നെ. പ്രണയം, സൌഹൃദം, പ്രൊഫഷണൽ ഇടങ്ങൾ, സ്ത്രീജീവിതം, സഹജീവനം, നഗരാനുഭവങ്ങൾ തുടങ്ങിയ വസ്തുക്കൾക്ക് നേരത്തെ സൂചിപ്പിച്ച ഗ്ലോബൽഫേസ് ഒരുക്കിയ തുറസ്സുകളും സാധ്യതകളും അപകടങ്ങളുമൊക്കെ ഗൌരവപൂർവ്വം സിനിമയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട് അധികം നാളായില്ല. മുമ്പ് മലയാള സിനിമയിൽ പേര് കേൾപ്പിക്കാത്ത സംവിധായകരും എഴുത്തുകാരും പുതിയ നടന്മാരെയും നടികളെയും ഉപയോഗിച്ചാണ് സിനിമക്ക് ഇങ്ങനെ ഒരു ഗ്ലോബൽഫേസ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമകളുടെ കാഴ്ചക്കാരും ഭൂരിഭാഗം വരുന്ന പുതുതലമുറയാണ്. ചാപ്പാക്കുരിശ് (സമീർ താഹിർ), ട്രാഫിക് (രാജേഷ് പിള്ള) സാൾട്ട് ആന്റ് പെപ്പർ (ആഷിക് അബു) ഈ അടുത്ത കാലത്ത് (അരുൺകുമാർ അരവിന്ദ്) തുടങ്ങിയവയാണ് ഈ പുതുനിരസിനിമകൾ. ഫഹദ് ഫാസിൽ, റീമ കല്ലിങ്ങൽ, ആസിഫലി തുടങ്ങിയ പുതുനടന്മാക്ക് സ്വാഭാവികമായിത്തന്നെ കടന്നുവരുന്ന ഗ്ലോബൽഫേസ് സമർത്ഥമായി ചൂഷണം ചെയ്തുകൊണ്ടാണ് നവസിനിമാവക്താക്കൾ ഇത് സാധിക്കുന്നത്. പ്രമേയപരമായി മാത്രമല്ല സൌന്ദര്യാത്മകവും സാങ്കേതികവുമൊക്കെയായ ഘടകങ്ങളിലും നവപരീക്ഷണങ്ങളാൽ ഇത്തരം സിനിമകൾ സ്ഥാനപ്പെടേണ്ടതുണ്ട്. താരസിനിമകളുടെ പത്തിലൊന്ന് ചെലവുപോലുമില്ലാതെ പുറത്തിറങ്ങുന്നു എന്ന കാര്യം കൂടി കാണാതിരുന്നു കൂടാ. താരനെഗളിപ്പുകളുടെ ബഹളങ്ങളും വൻ യൂണിറ്റുകളുമൊന്നുമില്ലാതെ നിർമ്മിക്കപ്പെടുന്ന ഇത്തരം സിനിമകളിലെ ഫ്രെയിമുകളും ഷോട്ടുകളുമെല്ലാം അനന്യമാംവിധം പുതുമയുള്ളതാണ്.
മലയാള സിനിമ 'വ്യവസായം' അല്ലാതായി മാറുന്ന ശുഭ സൂചകം.
ReplyDelete22 female kottayam നല്ല സിനിമയാണ്. സൂക്ഷ്മമായി നോക്കിക്കാണേണ്ടുന്ന പുതിയ കാല ചലച്ചിത്രസൌന്ദര്യബോധത്തിന്റെ സൂക്ഷ്മമായ അടരുകള്‍ അതിലുണ്ട്. പക്ഷെ നെറ്റില്‍ കണ്ട എല്ലാ ചര്‍ച്ചകളും ' ഞാന്‍ വെര്‍ജിന്‍ അല്ല ' എന്ന് നായിക പറയുന്ന ഒറ്റ രംഗത്തില്‍ ഫ്രീസ് ചെയ്യചെയ്തിരിക്കുകയാണ്. എന്തെല്ലാമോ ആവേശങ്ങള്‍ വിളിച്ചു പറയുന്നതിന് അപ്പുറത്തേക്ക് സൂക്ഷ്മമായി ആ സിനിമയെ നിരീക്ഷിക്കാന്‍ ചലച്ചിത്ര പഠിതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.
ReplyDeleteനല്ല ലേഖനം, അഭിനന്ദനങ്ങള്‍....!!
ReplyDeletechange is inevitable.we can expect more changes in our approach to cinema and life in the coming days.men-women relations will be redefined in the next future.don't worry,we are in a transition period.Dr. Rafi, I am expecting more on cinema from you .Thank you
ReplyDeletewelcome and thanksfor visit my blog
Deletesir...i read ur feature...after that i saw the movie...v need these types of changes...
ReplyDelete