സിനിമാ കമ്പനി
അടുത്ത കാലത്ത് മലയാള സിനിമയില്‍ നടന്ന പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ്
'സിനിമ കമ്പനി 'എന്ന ചലച്ചിത്രം .ഓഫ് ബീറ്റ് സീനുകളുടെയും യുവത്വത്തിന്റെ
സിനിമാകമ്പത്തിന്റെയും കഥകള്‍ അനാവ്ര്തമാക്കുന്ന ഇതിവൃത്തം സ്വീകരിച്ചു
സങ്കതികതയുടെ മേന്മയിലുടെ സിനിമ പറയാനുമുള്ള ശ്രമം
അഭിനന്ദനമര്‍ഹിക്കുന്നുണ്ട് .ഭാവുകത്വത്തിലും കാഴ്ചയുടെ അനുഭവത്തിലും പുതുമ
തേടുന്ന
ചെറുപ്പത്തിന്റെ അന്വേഷണം സിനിമാകമ്പനി നിര്‍വഹിക്കുന്നുണ്ട് .ഫേസ്
ബുക്കില്‍ സ്വപ്നം കണ്ടു സാക്ഷാത്കരിച്ച ഈ ചിത്രം പുതുമ കൊണ്ട്
ആഖ്യാനത്തെയും പരിചരണത്തെയും വ്യത്യസ്തമാക്കുന്നു .പ്രൊ
ഫഷനല്‍ അഭിനയെത്തെ
നവസിനിമകള്‍ ഒരു പരിധിവരെ
നിരാകരിക്കുന്നുണ്ട് .സ്വാഭാവികമായ
ഇടപെടലുകളെ സ്ഥാനപെടുത്തലാണ് നടനത്തിന്റെ പുതിയ രീതി .പ്രണയിക്കുന്നതും
,സൊഹൃദം കൂടുന്നതും ദിനചര്യകള്‍ മൊക്കെ അടങ്ങുന്ന കാര്യങ്ങള്‍
നടിക്കുന്നതിനു പകരം കേവല മനുഷ്യര്‍ ഇതൊക്കെ എങ്ങിനെയാണോ അനുഭവിക്കുന്നത്
അത് പ്രേക്ഷകനെ ബോധ്യപെടുത്തും വിധം സ്വാഭാവികചലനങ്ങളെ തിരശീലയില്‍
കൊണ്ട് വരുന്നു .മിമിക്രിയോ അതിഭാവുകത്വമോ ഒക്കെ ആയി മാറാന്‍ ഇടയുള്ള നടന
വൈഭവത്തിന്റെ തിരിച്ചിടലാണ് ഈ ചലനങ്ങളുടെ പൊതു സമീപനം .
പോളച്ചന് ,വര്‍ഗീസ് പണിക്കര്‍ ,പാറു ,ഫൈസല്‍ എന്നി നാലു സുഹൃത്തുക്കളുടെ കൂടിച്ചേരലുകളും അവരുടെ സ്വപ്നങ്ങളുമാണ് സിനിമ കമ്പനിയുടെ കഥാതന്തു .'എന്തെങ്കിലും നേടിയെടുക്കാനായി ഒരാള്‍ പൂര്‍ണ മനസ്സോടെ ഇറങ്ങി തിരിച്ചാല്‍ ലോകം മുഴുവന്‍ അയാളുടെ സഹായത്തിനെത്തും 'എന്ന പൌലോ കൊയലോയുടെ ആല്കമിസ്റ്റിലെ വാചകം ഈ സൌഹൃദങ്ങളെ പ്രചോതിപ്പിക്കുന്നു .ഒരു സിനിമയുടെ സാക്ഷാത്കാരം എന്ന തങ്ങളുടെ മഹത്തായ സ്വപ്നത്തെ പൂര്‍ണതയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളും ,വൈകാരികമായും ഭൌതികമായും കടന്നു വരുന്ന സങ്ങര്ഷങ്ങളും സിനിമ കമ്പനിയില്‍ യാഥാര്ത്യബോധ്യത്തോടെ പ്രത്യക്ഷപെടുന്നുണ്ട്.സിനിമയു

വിലപ്പെട്ടത് എന്ന് നാലുപേരും കരുതുന്ന സിനിമാ നീര്മാണത്തിലേക്കുള്ള
നാള്‍വഴികളില്‍ വന്നുചേരുന്ന പുതുക്കക്കാരുടെ അനുഭവങ്ങള്‍ ചിത്രീകരിച്ചു
എന്നുള്ളത് മാത്രമല്ല സിനിമാകമ്പനിയെ വ്യതിരിക്തമാക്കുന്നത് .അതിന്റെ
പിന്നാമ്പുറ വര്‍ത്തമാനങ്ങളുടെ കാഴ്ചയും കൂടിയാണ് .നായക /താര ശരീരത്തിന്റെ
പൊള്ളത്തരങ്ങളും കൃത്രിമ നാട്യങ്ങളും തുറന്നു കാട്ടുകയും സ്റ്റാര്‍
/സൂപ്പര്‍സ്റ്റാര്‍ സങ്കല്‍പ്പെത്തെ പാടെ നിരാകരിക്കുകയും ചെയ്യുന്നുണ്ട്
ഇവിടെ. കൂട്ടായ്മയുടെയും പങ്കുവെക്കലുകളുടെയും ഉല്‍പ്പന്നമാണ്
സിനിമ.സാമൂഹ്യ കുടുംബ ചുറ്റുപാടുകളില്‍ നിന്നൊക്കെ വിചെധിക്കപ്പെട്ട
ഏകമാത്രവ്യക്തി അഥവാ നായക ശരീരമല്ല കലയും ജീവിതവും .ഇത്തരം സന്ദേശങ്ങള്‍
സിനിമാ കമ്പനി ഉള്ചെര്ത്തിട്ടുണ്ട്.ഇതിലെ സൌഹൃദത്തെ വ്യത്യസ്തമാക്കുന്നത്
ആണിന്റെയും പെണ്ണിന്റെയും ഇടകലരല്‍ ആണ് .ഒരേ ലിന്ഗത്തില് പെട്ടവര്‍ക്ക്
മാത്രം സാധ്യമാവുന്നത് എന്ന് പൊതുസമൂഹം പലപ്പോഴും മുന്‍വിധി എഴുതുന്ന
കൂട്ടായ്മ ഇതിലില്ല .ഒരു പെണ്‍കുട്ടി മറ്റു മൂന്ന് ആണ്‍കുട്ടികള്‍
ഇടപഴകുന്ന അതെ ഊഷ്മളതയോടെ ,തുറന്ന മനസ്സോടെ എല്ലാവരോടും കളങ്കമില്ലാത്ത
സൌഹൃദം സൂക്ഷിക്കുകയും അതൊരു കൃത്രിമമല്ലാത്ത സന്ദേശമായി തീരുകയും
ചെയ്യുന്നു .ഒരു പെണ്‍കുട്ടി അവളുടെ ജീവിതത്തെ സ്വയം നിര്‍ണയിക്കുകയും
സ്വാതന്ത്രത്തിന്റെയും സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും തുറസ്സുകള്‍
സൃഷ്ട്ടിക്കുകയുംചെയ്യുന്നത് അത്രയോന്നുമില്ലാത്ത ,പല വിധനെയും അത്
സദാചാരപ്പെട്ടു കൊണ്ടിരിക്കുന്ന പുതുകാലത്ത് പ്രസക്തമായി തീരുന്നുണ്ട്
.സ്ത്രീ പുരുഷ സൌഹൃദങ്ങളുടെ വിവക്ഷ തുറസ്സുകളെ ഉള്‍ക്കൊള്ളുന്നതിന്റെ
സൂചനയാണിത് .
സിനിമകമ്പനിയിലെ ന്യുനതകള്‍ കാണാതിരുന്നു കൂടാ ,..ശരാശേരിയില് നിന്നും ഉയര്‍ന്നു നില്‍ക്കാത്ത തിരക്കഥയും സംഭാഷണവും ആണ് അതില്‍ പ്രധാനം .സംവിധായകന് തെന്നെ നിര്‍വഹിച്ച തിരക്കഥ ഭദ്രമല്ല .പലയിടത്തും അത് പാളുന്നുണ്ട്.നല്ല സിനിമ സ്വപ്നം കാണുന്നവരുടെ കഥ മാത്രം പോരെല്ലോ സിനിമ വിരിയാന്‍ .സിനിമക്ക് പിറകിലെ കഥയും ,പരിഹാസങ്ങളും ,പുതിയ സിനിമയെകുറിച്ചുള്ള സ്വപ്നങ്ങളും അതിനുള്ള ശ്രമങ്ങളും ഒക്കെയായി പൂര്‍ത്തിയായ സിനിമകമ്പനി കണ്ടിറങ്ങുന്ന പ്രേക്ഷകന് കാശും സമയവും പായായില്ല എന്ന് തോന്നണേ എന്നൊരു പ്രാര്‍ത്ഥന ഇതിലുള്ള പോലെയാണ് ഇതിന്റെ അവസാനം .ഒരു റി-മിക്സ് ഗാനം സന്ദര്‍ഭമോ മറ്റോ ഇല്ലാതെ ഒരു ഐറ്റം ഡാന്‍സ് ആയി ചേര്‍ത്തിരിക്കുന്നു .ഏത് സിനിമ എടുത്താലും അതിനെ വിമര്‍ശിക്കുന്നവരെ പരിഹസിച്ചും ;വിമര്‍ശിച്ചും മുന്നേറുന്ന ഈ ചിത്രം നവസിനിമ ക്ലീഷേയില്‍ ഉള്‍പ്പെടുന്ന ഒന്ന് മാത്രമാണെന്ന് മെറ്റാ ക്രിടിസിസം നടത്തിയാലും തെറ്റ് പറയാനാവില്ല .നില നില്ക്കുന്ന പോരയ്മകെളെയും,ന്യുനതകളെയും വിമര്‍ശിക്കാനും പരിഹസിക്കാനും ഇറങ്ങി തിരിക്കുന്നവര്‍ ഉന്നതമായ വിചാര മാതൃകകള്‍ സൃഷ്ട്ടിക്കാന്‍ ശേഷിയുള്ള ബദല്‍ മാതൃകകള്‍ നിര്‍മ്മിക്കുകയാണ് വേണ്ടെത് .ഉന്നതമായ ഭാവനയും .ചിന്താശേഷിയും ,സാമൂഹ്യ -രാഷ്ട്രീയ -ചരിത്ര ബോധങ്ങളും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്നതും കൂട്ടുകര്‍ക്കിടയിലുള്ള കൂട്ടായ്മകളില്‍ ആണ് .എഴുത്തുകാരനായി പ്രത്യക്ഷപ്പെടുന്ന ഇക്ക ,സംവിധായകനായ പണിക്കര്‍ തുടങ്ങിയവരുടെയോന്നും ഭാഷണങ്ങള്‍ സര്‍ഗപ്രക്രിയയില്‍ ഇടപെടുന്നവരുടെ പ്രതിഫലനമല്ല .അതിനുള്ള നിലവാരം ആ സംഭാഷണങ്ങള്‍ക്ക് ഇല്ല .മുഖ്യധാര സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന എഴുത്തുകാരന്റെ വാര്‍പ്പ് മാതൃകയാണ് അയാളും.അരാഷ്ട്രീയമായിക്കൊണ്ടിരിക്കുന്ന ,സാമൂഹ്യ ചരിത്രബോധങ്ങള്‍ ഒക്കെ ബാധ്യതയാണ് എന്ന് വിശ്വസിക്കുന്ന പുതുകാല തലമുറയുടെ സത്യസന്ധമായ പ്രാധിനിത്യമാണ് സിനിമാ കമ്പനിയില്‍ പ്രത്യക്ഷപ്പെടുന്ന യുവത .സംവിധായകനായ മാമാസ് ചന്ദ്രനും വ്യത്യസ്തനല്ല എന്ന് വായിക്കാന്‍ പ്രയാസമില്ല .ശ്രുതി ,ബാസില്‍,ബദരി,സഞ്ജീവ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത് .

This comment has been removed by a blog administrator.
ReplyDeletesanthosh pandit veendum....adutha blog athavatte....hurry up....

ReplyDelete